രായമംഗലം മാലിന്യം 
വലിച്ചെറിയൽമുക്ത പഞ്ചായത്ത്‌



പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് മാലിന്യം വലിച്ചെറിയൽമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വലിച്ചെറിയൽമുക്ത പഞ്ചായത്ത് എന്ന പദവി നിലനിർത്തുന്നതിനായി പഞ്ചായത്തിലെ പ്രധാനയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പ്രസിഡന്റ്‌ എന്‍ പി അജയകുമാര്‍ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ്‌ ദീപ ജോയി, സ്ഥിരംസമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനില്‍കുമാര്‍, രാജി ബിജു, അംഗം കെ കെ മാത്തുകുഞ്ഞ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News