26 April Friday

രായമംഗലം മാലിന്യം 
വലിച്ചെറിയൽമുക്ത പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് മാലിന്യം വലിച്ചെറിയൽമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വലിച്ചെറിയൽമുക്ത പഞ്ചായത്ത് എന്ന പദവി നിലനിർത്തുന്നതിനായി പഞ്ചായത്തിലെ പ്രധാനയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പ്രസിഡന്റ്‌ എന്‍ പി അജയകുമാര്‍ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ്‌ ദീപ ജോയി, സ്ഥിരംസമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനില്‍കുമാര്‍, രാജി ബിജു, അംഗം കെ കെ മാത്തുകുഞ്ഞ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top