അയവില്ല !



ആലപ്പുഴ കോവിഡ് സമൂഹവ്യാപന സാധ്യതയൊഴിയാതെ ജില്ല. വ്യാഴാഴ്‌ചയും ജില്ലയിൽ സമ്പർക്കരോ​ഗികളുടെ എണ്ണത്തിൽ കുറവില്ല.  രോ​ഗികളുടെ എണ്ണം അൽപ്പം കുറഞ്ഞെങ്കിലും മുക്കാൽപങ്കും സമ്പർക്കരോ​ഗികളാണെന്നത്‌ ആശങ്കയായി തുടരുന്നു. ആഴ്‌ചകളായി ജില്ലയെ ആശങ്കയുടെ മുനമ്പിൽ നിർത്തുന്നത് സമ്പർക്ക രോ​ഗവ്യാപനമാണ്. വ്യാഴാഴ്‌ച 53 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 34 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 20 പേർ രോ​ഗമുക്തരായി.   രണ്ട് മരണം വ്യാഴാഴ്‌ച ആരോ​ഗ്യവിഭാ​ഗം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നികർത്തിൽ പട്ടണക്കാട് ചക്രപാണി (80), എഴുപുന്ന കോടംതുരുത്ത് വടക്കേമുറിയിൽ ശാരദ (76) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസത്തിനിടെ 248 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.  ഇതിൽ 181 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ. 335 പേർ രോ​ഗമുക്തരായിട്ടുണ്ട്. ജില്ലയിൽ ആകെ രോ​ഗികളുടെ എണ്ണം 1661 ആയി. 957 പേർ രോഗമുക്തരായി. 628 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം വന്നു. ആകെ 724 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വ്യാഴാഴ്‌ച രോ​ഗം ബാധിച്ചവരിൽ 34 സമ്പർക്ക രോ​ഗികൾക്കുപുറമേ 12 പേർ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയതാണ്.  രണ്ടുപേർ വിദേശത്തുനിന്നെത്തി. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.  ആലപ്പുഴ (രണ്ട്‌), അരൂക്കുറ്റി, തുറവൂർ, പള്ളിപ്പാട് സ്വദേശികളുടെ രോ​ഗത്തിന്റെ ഉറവിടമാണ് തിരിച്ചറിയാനാകാത്തത്.  പുറത്തുനിന്ന്‌ വന്നവരിൽ ആറുപേർ ചെങ്ങന്നൂർ സ്വദേശികളാണ്.   സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരിൽ കടക്കരപ്പള്ളി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ഒമ്പതുപേർ വീതമുണ്ട്. പ്രദേശങ്ങൾ പുതിയ ക്ലസ്‌റ്ററുകളാകാനുള്ള സാധ്യതയാണ് വ്യാഴാഴ്‌ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.   രോ​ഗികൾ പുറത്തുനിന്ന് സൗദി: രാമങ്കരി, വണ്ടാനം സ്വദേശികൾ. തെലുങ്കാന: ആലപ്പുഴ, ചെങ്ങന്നൂർ, ബുധനൂർ സ്വദേശികൾ തമിഴ്നാട്: ആലപ്പുഴ, ചെങ്ങന്നൂർ (2), കൊല്ലകടവ്  സ്വദേശികൾ. കർണാടക: തോട്ടപ്പള്ളി, ബുധനൂർ സ്വദേശികൾ മഹാരാഷ്‌ട്ര: ചെങ്ങന്നൂർ (3) സ്വദേശികൾ രോ​ഗമുക്തർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലുപേർ വിദേശത്തുനിന്നെത്തിയ അഞ്ചുപേർ നിരീക്ഷണം -6890 ആകെ 6890 പേർ നിരീക്ഷണത്തിലുണ്ട്. 552 പേർക്ക് വ്യാഴാഴ്‌ച നിരീക്ഷണം നിർദേശിച്ചു. 719 പേർ ആശുപത്രിയിലുണ്ട്.  Read on deshabhimani.com

Related News