പുരസ്‌കാരം ഏറ്റുവാങ്ങി

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ പുരസ്കാരം നേടിയ 
വള്ളികുന്നം രാജേന്ദ്രൻ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിൽനിന്ന് 
അവാർഡ് ഏറ്റുവാങ്ങുന്നു


ചാരുംമൂട്     നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ പുരസ്‌കാരം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും അധ്യാപകനുമായ വള്ളികുന്നം രാജേന്ദ്രന്റെ ‘തീൻ മേശയിലെ കലഹങ്ങൾ' എന്ന പുസ്തകത്തിന്. ശ്രദ്ധേയമായ 25 ലേഖനങ്ങളുടെ സമാഹാരമാണിത്. എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂറിൽനിന്ന് വള്ളികുന്നം രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി.     അനുമോദന യോഗം കലാസംവിധായകൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനംചെയ്തു. എഴുത്തുകാരായ എം ആർ തമ്പാൻ, പള്ളിയറ ശ്രീധരൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നോവലിസ്റ്റ് സന്ധ്യാ ജയേഷ്, ഗിരി രാജൻ ആചാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News