27 April Saturday

പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ പുരസ്കാരം നേടിയ 
വള്ളികുന്നം രാജേന്ദ്രൻ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിൽനിന്ന് 
അവാർഡ് ഏറ്റുവാങ്ങുന്നു

ചാരുംമൂട്    
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ പുരസ്‌കാരം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും അധ്യാപകനുമായ വള്ളികുന്നം രാജേന്ദ്രന്റെ ‘തീൻ മേശയിലെ കലഹങ്ങൾ' എന്ന പുസ്തകത്തിന്. ശ്രദ്ധേയമായ 25 ലേഖനങ്ങളുടെ സമാഹാരമാണിത്. എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂറിൽനിന്ന് വള്ളികുന്നം രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി.
    അനുമോദന യോഗം കലാസംവിധായകൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനംചെയ്തു. എഴുത്തുകാരായ എം ആർ തമ്പാൻ, പള്ളിയറ ശ്രീധരൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നോവലിസ്റ്റ് സന്ധ്യാ ജയേഷ്, ഗിരി രാജൻ ആചാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top