തൊഴിലുറപ്പ് തൊഴിലാളി 
ജില്ലാ ശിൽപ്പശാല

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാതല ശില്‍പ്പശാല സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ശിൽപശാല സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് പവനനാഥൻ അധ്യക്ഷനായി. സോഷ്യൽ ഓഡിറ്റ് ഡയറക്‌ടർ ഡോ.രമാകാന്തൻ നീരുറവ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പുഷ്‌പലത മധു, മുരളി തഴക്കര, ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദ്, ഡി ഷാജി, എ കെ   പ്രസന്നൻ, തുളസി ഭായി, എ എം ഹാഷിർ തുടങ്ങിയവർ സംസാരിച്ചു' ജില്ല സെക്രട്ടറി പി പി സംഗീത സ്വാഗതവും അംബിക വാസുദേവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News