10 മാസം നീക്കിയത് 
30 ടൺ പ്ലാസ്‍റ്റിക്‌ മാലിന്യം



മുട്ടം  ചേപ്പാട് പഞ്ചായത്ത് പത്തുമാസംകൊണ്ട് കയറ്റിയയച്ചത് 30 ടൺ പ്ലാസ്‌റ്റിക് മാലിന്യം. പുനരുപയോഗിക്കാവുന്ന 20 ടണ്ണും റോഡ് ടാറിങ്ങിനുള്ള ഒമ്പത്‌ ടൺ മൾട്ടി ലെയർ പ്ലാസ്‌റ്റിക്കും ഒരു ടൺ കോളർ പ്ലാസ്‌റ്റിക്കുമാണ്‌ കയറ്റിയയച്ചത്.  ക്ലീൻ കേരള കമ്പനിയാണ് വൃത്തിയാക്കിയ പ്ലാസ്‌റ്റിക് മാലിന്യം ഏറ്റെടുക്കുന്നത്‌. പഞ്ചായത്തിലെ 14 വാർഡുകളിലെ വീടുകളിൽനിന്നും കടകളിൽ നിന്നും 21 ഹരിതകർമ സേനാംഗങ്ങളാണ്‌ മാലിന്യം ശേഖരിച്ച്‌ തരംതിരിച്ച് കയറ്റിയയ്‌ക്കുന്നത്‌‌.  ആഗസ്‌തോടെ 100 ശതമാനം മാലിന്യസംസ്‌കരണം നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News