29 March Friday

10 മാസം നീക്കിയത് 
30 ടൺ പ്ലാസ്‍റ്റിക്‌ മാലിന്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
മുട്ടം 
ചേപ്പാട് പഞ്ചായത്ത് പത്തുമാസംകൊണ്ട് കയറ്റിയയച്ചത് 30 ടൺ പ്ലാസ്‌റ്റിക് മാലിന്യം. പുനരുപയോഗിക്കാവുന്ന 20 ടണ്ണും റോഡ് ടാറിങ്ങിനുള്ള ഒമ്പത്‌ ടൺ മൾട്ടി ലെയർ പ്ലാസ്‌റ്റിക്കും ഒരു ടൺ കോളർ പ്ലാസ്‌റ്റിക്കുമാണ്‌ കയറ്റിയയച്ചത്. 
ക്ലീൻ കേരള കമ്പനിയാണ് വൃത്തിയാക്കിയ പ്ലാസ്‌റ്റിക് മാലിന്യം ഏറ്റെടുക്കുന്നത്‌. പഞ്ചായത്തിലെ 14 വാർഡുകളിലെ വീടുകളിൽനിന്നും കടകളിൽ നിന്നും 21 ഹരിതകർമ സേനാംഗങ്ങളാണ്‌ മാലിന്യം ശേഖരിച്ച്‌ തരംതിരിച്ച് കയറ്റിയയ്‌ക്കുന്നത്‌‌. 
ആഗസ്‌തോടെ 100 ശതമാനം മാലിന്യസംസ്‌കരണം നടപ്പാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top