അവാർഡ് ദാനവും അനുസ്‌മരണവും

വായനപക്ഷാചരണം കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു


കായംകുളം  പത്തിയൂർ പഞ്ചായത്ത്  വാലിയക്കുളങ്ങര സാംസ്‌കാരിക കേന്ദ്രം വായനപക്ഷാചരണവും, പി എൻ പണിക്കർ, -ഐ വി ദാസ് അനുസ്‌മരണവും സംഘടിപ്പിച്ചു.  എസ്എൽസി- പ്ലസ്ടു  വിജയികൾക്ക്‌  അവാർഡ് നൽകി. സമ്മേളനം മഹാകവി കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു.  അവാർഡ് വിതരണം പത്തിയൂർ   പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ തുളസീധരൻ പിള്ള അധ്യക്ഷനായി. ഐ ജയകുമാരി, പത്തിയൂർ വിശ്വൻ, കെ അഷ്റഫ്, ജി സദാശിവൻ പിള്ള, പ്രഭാഷ്‌ പാലാഴി, അൻസിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News