28 March Thursday

അവാർഡ് ദാനവും അനുസ്‌മരണവും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

വായനപക്ഷാചരണം കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കായംകുളം 
പത്തിയൂർ പഞ്ചായത്ത്  വാലിയക്കുളങ്ങര സാംസ്‌കാരിക കേന്ദ്രം വായനപക്ഷാചരണവും, പി എൻ പണിക്കർ, -ഐ വി ദാസ് അനുസ്‌മരണവും സംഘടിപ്പിച്ചു.  എസ്എൽസി- പ്ലസ്ടു  വിജയികൾക്ക്‌  അവാർഡ് നൽകി. സമ്മേളനം മഹാകവി കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. 
അവാർഡ് വിതരണം പത്തിയൂർ   പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ തുളസീധരൻ പിള്ള അധ്യക്ഷനായി. ഐ ജയകുമാരി, പത്തിയൂർ വിശ്വൻ, കെ അഷ്റഫ്, ജി സദാശിവൻ പിള്ള, പ്രഭാഷ്‌ പാലാഴി, അൻസിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top