ട്രെയിനിൽനിന്ന്‌ 4 കിലോ കഞ്ചാവ്‌ പിടിച്ചു

ധൻബാദ്–- ആലപ്പുഴ എക്സ്പ്രസ്‌ ട്രെയിനിൽനിന്ന് പിടിച്ച കഞ്ചാവുമായി അന്വേഷകസംഘം


ആലപ്പുഴ ധൻബാദ്–- ആലപ്പുഴ എക്‌സ്‌പ്രസ്‌ ട്രെയിനിൽനിന്ന്‌ നാല്‌  കിലോ കഞ്ചാവ് പിടിച്ചു. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസും ആലപ്പുഴ സിഐയും സംഘവും റെയിൽവേ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ്‌ നാലുലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചത്‌.  ധൻബാദ് എക്‌സ്‌പ്രസിൽ ആലപ്പുഴയിലേക്ക്‌ കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിലാണ് പരിശോധന നടത്തിയത്. സിസിടിവിയുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടങ്ങി. ആലപ്പുഴഎക്‌സൈസ് സിഐ വൈ പ്രസാദിന്റെ നേതൃത്വത്തിൽ ആർപിഎഫ്‌ അസി. എസ്‌ഐ എ അജിമോൻ,  സി മധു, സി എസ്‌ സഞ്ജി, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി അലക്‌സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി കെ മനോജ്കുമാർ, എം സി ബിനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു ഉമേഷ്, വി ആർ വികാസ്, ബി അഭിലാഷ്, എക്‌സൈസ് ഡ്രൈവർ ജോസ് എന്നിവരാണ്‌ പരിശോധന നടത്തിയത്‌.   Read on deshabhimani.com

Related News