നഗരസഭയുടെ അനധികൃത 
നികുതിപിരിവിൽ പ്രതിഷേധം



ഹരിപ്പാട്‌ നഗരസഭയുടെ അനധികൃത നികുതി പിരിവിനെ ചോദ്യം ചെയ്‌ത്‌ ബജറ്റ് ചർച്ചയിൽ പ്രതിഷേധം. യുഡിഎഫ്‌ ഭരണത്തിലെ ഗുരുതരവീഴ്‌ചയും കെടുകാര്യസ്ഥതയുംമൂലം നികുതി പുനർനിർണയം നടത്തിയില്ല. ഭരണസമിതിയുടെ വീഴ്ച മറച്ചുവയ്‌ക്കാൻ 2014 മുതലുള്ള നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച്‌ നിയമവിരുദ്ധമായി നോട്ടീസ് നൽകി. കൗൺസിൽ യോഗത്തിൽ സിപിഐ എം കൗൺസിലർമാർ ഇത്‌ ചോദ്യംചെയ്‌തു. മുനിസിപ്പാലിറ്റി ആക്‌ട്‌ പ്രകാരം മൂന്ന്‌ വർഷത്തിന് മുകളിലെ നികുതി കുടിശിക പിരിക്കാൻ അനുവാദമില്ല. എന്നാൽ നിയമവിരുദ്ധമായി നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് നഗരസഭാ ഭരണനേതൃത്വം ശ്രമിക്കുന്നത്. കൃത്യസമയത്ത് നികുതി പരിഷ്‌കരിക്കുകയും അത് പിരിച്ചെടുക്കാനും തയാറാകാതെ വലിയ നികുതിനഷ്‌ടവുമാണ് നഗരസഭയ്‌ക്ക് ഉണ്ടാക്കിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത്‌ കൗൺസിലർ അഡ്വ. ആർ രാജേഷ് വിഷയം ഉന്നയിച്ചു. എന്നാൽ നിയമവിരുദ്ധമായി ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുക്കാനാണ് നഗരസഭ ശ്രമം. Read on deshabhimani.com

Related News