25 April Thursday

നഗരസഭയുടെ അനധികൃത 
നികുതിപിരിവിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
ഹരിപ്പാട്‌
നഗരസഭയുടെ അനധികൃത നികുതി പിരിവിനെ ചോദ്യം ചെയ്‌ത്‌ ബജറ്റ് ചർച്ചയിൽ പ്രതിഷേധം. യുഡിഎഫ്‌ ഭരണത്തിലെ ഗുരുതരവീഴ്‌ചയും കെടുകാര്യസ്ഥതയുംമൂലം നികുതി പുനർനിർണയം നടത്തിയില്ല. ഭരണസമിതിയുടെ വീഴ്ച മറച്ചുവയ്‌ക്കാൻ 2014 മുതലുള്ള നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച്‌ നിയമവിരുദ്ധമായി നോട്ടീസ് നൽകി. കൗൺസിൽ യോഗത്തിൽ സിപിഐ എം കൗൺസിലർമാർ ഇത്‌ ചോദ്യംചെയ്‌തു. മുനിസിപ്പാലിറ്റി ആക്‌ട്‌ പ്രകാരം മൂന്ന്‌ വർഷത്തിന് മുകളിലെ നികുതി കുടിശിക പിരിക്കാൻ അനുവാദമില്ല. എന്നാൽ നിയമവിരുദ്ധമായി നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് നഗരസഭാ ഭരണനേതൃത്വം ശ്രമിക്കുന്നത്.
കൃത്യസമയത്ത് നികുതി പരിഷ്‌കരിക്കുകയും അത് പിരിച്ചെടുക്കാനും തയാറാകാതെ വലിയ നികുതിനഷ്‌ടവുമാണ് നഗരസഭയ്‌ക്ക് ഉണ്ടാക്കിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത്‌ കൗൺസിലർ അഡ്വ. ആർ രാജേഷ് വിഷയം ഉന്നയിച്ചു. എന്നാൽ നിയമവിരുദ്ധമായി ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുക്കാനാണ് നഗരസഭ ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top