താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക

ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ്‌) ജില്ലാ കൺവൻഷൻ കേരളാ ബാങ്ക് ഡയറക്ടർ 
എം സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന്‌ ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ്‌) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. തുല്യജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക,താൽക്കാലിക ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു. കേരളാ ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ കൺവൻഷൻ ഉദ്ഘാടനംചെയ്‌തു. ബിടിഇഎഫ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ മാണി തോമസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ്‌ കെ എൻ പുരുഷോത്തമൻ അധ്യക്ഷനായി. ബെഫി ജില്ലാ പ്രസിഡന്റ്‌ വി കെ രമേശൻ, ബിടിഇഎഫ്‌ ജില്ലാ സെക്രട്ടറി വരുൺ പണിക്കർ, ജലജ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News