19 April Friday

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ്‌) ജില്ലാ കൺവൻഷൻ കേരളാ ബാങ്ക് ഡയറക്ടർ 
എം സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന്‌ ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ്‌) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. തുല്യജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക,താൽക്കാലിക ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.
കേരളാ ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ കൺവൻഷൻ ഉദ്ഘാടനംചെയ്‌തു. ബിടിഇഎഫ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ മാണി തോമസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ്‌ കെ എൻ പുരുഷോത്തമൻ അധ്യക്ഷനായി. ബെഫി ജില്ലാ പ്രസിഡന്റ്‌ വി കെ രമേശൻ, ബിടിഇഎഫ്‌ ജില്ലാ സെക്രട്ടറി വരുൺ പണിക്കർ, ജലജ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top