ചെമ്മീൻ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞു

ഹരിപ്പാട് ഡാണാപ്പടി പാലത്തിൽ മറിഞ്ഞ ചെമ്മീൻ കയറ്റിയ പിക്ക് അപ്പ് വാൻ


 ഹരിപ്പാട് ചെമ്മീൻ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞു. വാനിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേശീയപാതയിൽ ഡാണാപ്പടി പുത്തൻ പാലത്തിലായിരുന്നു അപകടം.  പിക്കപ്പ് വാനിന്റെ പിൻചക്രം പഞ്ചറായതിനെതുടർന്നാണ്‌ വാൻ പാലത്തിന്റെ കൈവരിയിലേക്ക് മറിഞ്ഞത്‌. ശനിയാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. നീണ്ടകരയിൽനിന്ന്‌ അമ്പലപ്പുഴയിലേക്ക് പോവുകയായിരുന്നു വാൻ. വാൻ ഡ്രൈവർ തമ്പി, ഷാജി, നജീം എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്‌.     Read on deshabhimani.com

Related News