25 April Thursday

ചെമ്മീൻ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

ഹരിപ്പാട് ഡാണാപ്പടി പാലത്തിൽ മറിഞ്ഞ ചെമ്മീൻ കയറ്റിയ പിക്ക് അപ്പ് വാൻ

 ഹരിപ്പാട്

ചെമ്മീൻ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞു. വാനിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേശീയപാതയിൽ ഡാണാപ്പടി പുത്തൻ പാലത്തിലായിരുന്നു അപകടം.  പിക്കപ്പ് വാനിന്റെ പിൻചക്രം പഞ്ചറായതിനെതുടർന്നാണ്‌ വാൻ പാലത്തിന്റെ കൈവരിയിലേക്ക് മറിഞ്ഞത്‌. ശനിയാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. നീണ്ടകരയിൽനിന്ന്‌ അമ്പലപ്പുഴയിലേക്ക് പോവുകയായിരുന്നു വാൻ. വാൻ ഡ്രൈവർ തമ്പി, ഷാജി, നജീം എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top