പാൽ തണുപ്പിച്ച് സൂക്ഷിക്കണം



അമ്പലപ്പുഴ മിൽമ പാൽ വാങ്ങുന്നവര്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന് പുന്നപ്ര ഡയറി മാർക്കറ്റിങ് മാനേജർ പറഞ്ഞു.  അന്തരീക്ഷ ഊഷ്‍മാവിൽ സൂക്ഷിക്കുമ്പോള്‍ തണുപ്പ് നഷ്‌ടപ്പെട്ട് രുചിവ്യത്യാസം അനുഭവപ്പെടും. ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും പരിഗണിച്ച് ഈ നിർദേശം ശ്രദ്ധയോടെ കൈകാര്യംചെയ്യണം. പാലും തൈരും എട്ട് ഡിഗ്രിയിലോ അതിലും താഴ്‍ന്ന താപനിലയിലോ സൂക്ഷിക്കണം. ഫ്രീസറിൽവച്ച് കട്ടിയാക്കാതെ ചില്ലറിൽ സൂക്ഷിക്കണം. Read on deshabhimani.com

Related News