ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം

ബിഎസ്എൻഎൽ ജീവനക്കാർ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ നിരാഹാര സത്യഗ്രഹം 
കെ ജി ജയരാജ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  ബിഎസ്എൻഎൽ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും  ആഭിമുഖ്യത്തിൽ അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി.  ഫോർജി, ഫൈവ്ജി എന്നിവ ഉടൻ ലഭ്യമാക്കുക, ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, ശമ്പള-–-പെൻഷൻ പരിഷ്‌കരണം നടത്തുക, ഔട്ട്സോഴ്സിങ്‌ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എഐബി ഡിപിഎ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്‌തു.  വിഷ്‌ണു അമലേന്ദു അധ്യക്ഷനായി. പി ആർ ഷാജിമോൻ സ്വാഗതം പറഞ്ഞു. രതീഷ് പൊന്നപ്പൻ, അനൂപ്ദാസ് എന്നിവർ സംസാരിച്ചു. ആർ സുജിത് നന്ദി പറഞ്ഞു. Read on deshabhimani.com

Related News