25 April Thursday

ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

ബിഎസ്എൻഎൽ ജീവനക്കാർ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ നിരാഹാര സത്യഗ്രഹം 
കെ ജി ജയരാജ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
ബിഎസ്എൻഎൽ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും  ആഭിമുഖ്യത്തിൽ അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി. 
ഫോർജി, ഫൈവ്ജി എന്നിവ ഉടൻ ലഭ്യമാക്കുക, ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, ശമ്പള-–-പെൻഷൻ പരിഷ്‌കരണം നടത്തുക, ഔട്ട്സോഴ്സിങ്‌ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എഐബി ഡിപിഎ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്‌തു. 
വിഷ്‌ണു അമലേന്ദു അധ്യക്ഷനായി. പി ആർ ഷാജിമോൻ സ്വാഗതം പറഞ്ഞു. രതീഷ് പൊന്നപ്പൻ, അനൂപ്ദാസ് എന്നിവർ സംസാരിച്ചു. ആർ സുജിത് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top