എഫ്എസ്ഇടിഒ അവകാശദിനം ആചരിച്ചു

എഫ്എസ്ഇടിഒ അഖിലേന്ത്യ അവകാശ ദിനാചരണ യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സംസ്ഥാന സർക്കാർ ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷന്റെ ആഹ്വാനപ്രകാരം കേരളത്തിലെ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ -പുറം കരാർ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജില്ലാ–- താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആലപ്പുഴയിൽ എൻജിഒ യൂണിയൻ ഓഫീസിൽ നിന്ന്‌ ആരംഭിച്ച പ്രകടനം കലക്‌ടറേറ്റിൽ സമാപിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്‌തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News