വർണക്കൂടാരം നിർമാണോദ്ഘാടനം

മാവേലിക്കര ബിആർസി ഇടക്കുന്നം ഗവ. യുപിഎസിൽ അനുവദിച്ച വർണക്കൂടാരം പദ്ധതി കെട്ടിടത്തിന് നൂറനാട് 
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് കല്ലിടുന്നു


ചാരുംമൂട്       മാവേലിക്കര ബിആർസി ഇടക്കുന്നം ഗവ. യുപി സ്‌കൂൾ പ്രീപ്രൈമറി വിഭാഗത്തിന് അനുവദിച്ച വർണക്കൂടാരം പദ്ധതിക്ക്‌ നൂറനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്‌ന സുരേഷ് കല്ലിട്ടു. ബിപിസി പ്രമോദ്  മാവേലിക്കര  മുഖ്യപ്രഭാഷണം നടത്തി. സജീഷ്‌ പദ്ധതി വിശദീകരിച്ചു. വാർഡംഗങ്ങളായ ശോഭ സുരഷ്, ഗീത അപ്പുക്കുട്ടൻ, മാജിദ ഫസൽ, ജ്യോതികുമാർ, എൻ ചന്ദ്രൻ, ഷീജ ടെസി അന്ന തോമസ്, ഗംഗ, ദിവ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News