സ്വന്തം കവിതചൊല്ലി 
എംഎൽഎ

മത്സരങ്ങളുടെ സമ്മാനദാന ചടങ്ങ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്‌ സമാപന സമ്മേളനവേദിയിൽ സ്വന്തം കവിത ചൊല്ലി എച്ച് സലാം എംഎൽഎ. സമ്മാനദാന നടത്തി സംസാരിക്കവെയാണ് എംഎൽഎ കവിത ചൊല്ലിയത്.  താൻ എഴുതിയ ‘ബാല്യം’ എന്ന കവിതയാണ് മനോഹരമായി അവതരിപ്പിച്ചത്.  ‘തരുമോ എനിക്കെന്റെ ബാല്യകാലം.. തിരികെ ലഭിക്കുമോ ശബളബാല്യം...’ എന്നു തുടങ്ങുന്ന വരികൾക്ക് സദസ് കാതുകൂർപ്പിച്ചു. ‘മാമ്പൂമണക്കുന്ന ആ കുഞ്ഞുകാലത്ത്... മൂവാണ്ടൻ മാവിന്റെ കൊമ്പിലേറി.. ആകാശമുയരേക്ക് ഊഞ്ഞാലിലാടുമ്പോൾ.. ആഹ്ലാദചിത്തരായ് അന്ന് നമ്മൾ...’ എന്ന് ഈണത്തിൽ ചൊല്ലി തീർത്തപ്പോൾ സദസ് കൈയടിച്ചു. അറിവിന്റെ മൂല്യത്തെയും മഹത്വത്തെയും കുറിച്ച് ഓർമപ്പെടുത്തിയാണ് എംഎൽഎ പ്രസംഗം അവസാനിപ്പിച്ചത്. Read on deshabhimani.com

Related News