സിവിൽ സപ്ലെെസ് കോർപറേഷൻ 
എംപ്ലോ. യൂണിയൻ കൺവൻഷൻ

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവൻഷൻ എച്ച്‌ സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സപ്ലൈക്കോയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കണമെന്നും ചില ഉയർന്ന ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ പക്ഷപാതിത്വത്തോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന കൺവൻഷൻ അഡ്ഹോക്ക് കമ്മിറ്റി വെെസ് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷനായി. സെക്രട്ടറി അനീഷ് ഇടപ്പള്ളി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ ബൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി കെ ശൈലേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അജിത്ബാൽ, രഞ്ജു അനിൽ, അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആഞ്ചലോസ് ആന്റണി  എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ആഞ്ചലോസ് ആന്റണി (പ്രസിഡന്റ്), ഷാനി (വൈസ് പ്രസിഡന്റ്), അനീഷ് ഇടപ്പള്ളി (സെക്രട്ടറി), രഞ്ജു, സുജ (ജോയിന്റ് സെക്രട്ടറിമാർ), ടി പി വർഗീസ് (ട്രഷറർ). Read on deshabhimani.com

Related News