ആലപ്പുഴ
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവൻഷൻ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കണമെന്നും ചില ഉയർന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന കൺവൻഷൻ അഡ്ഹോക്ക് കമ്മിറ്റി വെെസ് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷനായി. സെക്രട്ടറി അനീഷ് ഇടപ്പള്ളി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ ബൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി കെ ശൈലേഷ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അജിത്ബാൽ, രഞ്ജു അനിൽ, അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആഞ്ചലോസ് ആന്റണി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആഞ്ചലോസ് ആന്റണി (പ്രസിഡന്റ്), ഷാനി (വൈസ് പ്രസിഡന്റ്), അനീഷ് ഇടപ്പള്ളി (സെക്രട്ടറി), രഞ്ജു, സുജ (ജോയിന്റ് സെക്രട്ടറിമാർ), ടി പി വർഗീസ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..