എസി റോഡിൽ 3 ദിവസം 
ഗതാഗത നിയന്ത്രണം



ആലപ്പുഴ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എസി റോഡിൽ മൂന്നുദിവസം ഗതാഗത  നിയന്ത്രണമേർപ്പെടുത്തി.  മങ്കൊമ്പ് ഫ്ലൈ ഓവറിന്റെ സ്ലാബ് കോൺക്രീറ്റിങ്‌ ബുധൻ രാത്രി 9.30 മുതൽ വ്യാഴം പുലർച്ചെ 5.30 വരെ നടത്തും. എമർജൻസി ഉൾപ്പെടെ വാഹനങ്ങൾ വേഴപ്ര-–-ചമ്പക്കുളം–--മങ്കൊമ്പ് വഴി പോകണം. പൂപ്പള്ളി കോസ്‌വേ സ്ലാബ് ആൻഡ്‌ ഗർഡർ കോൺക്രീറ്റിങ്‌ വ്യാഴം രാത്രി ഒമ്പതുമുതൽ വെള്ളി പുലർച്ചെ അഞ്ചുവരെ നടത്തും. വാഹനങ്ങൾ മങ്കൊമ്പ്–- -ചമ്പക്കുളം-–- എസ്എൻ കവല വഴിയോ, മങ്കൊമ്പ്-–-ചമ്പക്കുളം–--പൂപ്പള്ളി വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി–-പൂപ്പള്ളി-–-ചമ്പക്കുളം–--മങ്കൊമ്പ് വഴിയും പോകണം. Read on deshabhimani.com

Related News