ആലപ്പുഴയിലും 
എ സി റോഡിലും 
ഗതാഗത നിയന്ത്രണം



ആലപ്പുഴ ആലപ്പുഴ നഗരത്തില്‍ സിസിഎൻബി റോഡിൽ കൊമേഷ്യൽ കനാലിനും വാടക്കനാലിനും കുറുകെ  മുപ്പാലം പാലത്തിലേക്ക് പ്രീ കാസ്‌റ്റ്‌ ബീമുകള്‍ എത്തിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ എസ്‌പി ഓഫീസിനു മുന്നിലെ റോഡിലും സിസിഎന്‍ബി റോഡിലും വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ സമീപത്തെ റോഡുകളിലൂടെ പോകേണ്ടതാണ്. എ സി റോഡിൽ പുതുക്കി നിർമിക്കുന്ന പാറക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധൻ വൈകിട്ട് ഏഴുമുതൽ വ്യാഴം രാവിലെ ഏഴുവരെ ഗതാഗതം നിരോധിക്കും.  ചങ്ങനാശേരിയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി -തുരുത്തി -വെളിയനാട് -കിടങ്ങറ വഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ മാമ്പുഴക്കരി -എടത്വ -തിരുവല്ല വഴി ചങ്ങനാശേരിക്കും പോകണം. Read on deshabhimani.com

Related News