രേഖകളില്ലാത്ത
പുരവഞ്ചികള്‍ക്ക് പൂട്ട്



ആലപ്പുഴ രേഖകളില്ലാതെ സർവീസ്​ നടത്തുന്ന പുരവഞ്ചികൾ പിടിച്ചെടുത്ത്​​ തുറമുഖവകുപ്പ്​ പരിശോധന കർശനമാക്കി. കായൽ കുരിശടി ജെട്ടിയിൽ യാത്രക്കാരെ കയറ്റാൻ കാത്തുകിടന്ന പുരവഞ്ചി​ തുറമുഖവകുപ്പ്​ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വെള്ളി പകലാണ് സംഭവം. സർവേയും രജിസ്ട്രേഷനും പൂർത്തിയാക്കാത്ത 14 ഹൗസ്​ബോട്ടിന്‌​ കഴിഞ്ഞദിവസം നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ, നാല് പുരവഞ്ചി മാത്രമാണ് യാർഡിൽ എത്തിച്ചത്​. മറ്റുള്ളവ സർവീസ് തുടരുന്നതായി വിവരം ലഭിച്ചതോടെയാണ്​ പിടിച്ചുകെട്ടാൻ തീരുമാനിച്ചത്. തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയപ്പോൾ നോട്ടീസ് നൽകിയ ​പുരവഞ്ചി സഞ്ചാരികളെ കാത്തുകിടക്കുകയായിരുന്നു. സർവീസ് നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിനെ വിളിച്ചുവരുത്തിയാണ്​ പുരവഞ്ചി​ പിടിച്ചെടുത്തത്​. ടൂറിസം പൊലീസും സ്ഥല​ത്തെത്തി. പുരവഞ്ചിയിൽ കയറിയവരെ ഇറക്കി നടപടിയെടുക്കാനാകാത്തതിനാൽ​ ശനിയാഴ്‍ച യാർഡിൽ എത്തിക്കണമെന്ന് നിർദേശിച്ചു. നോട്ടീസ്​ നൽകിയ പുരവഞ്ചികൾ ഹാജരാക്കിയില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച്​ പിടിച്ചെടുക്കാൻ നിർദേശം നൽകി​. Read on deshabhimani.com

Related News