പിന്നോക്ക വികസന 
കോർപറേഷൻ 1.33 കോടി വായ്പ നൽകി



ആലപ്പുഴ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ 1.33 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ ആലപ്പുഴ രൂപതയുടെ എഡിഎസ് സൊസൈറ്റിക്ക് വിതരണം ചെയ്തു. ചെക്ക് വിതരണം കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അധ്യക്ഷനായി.  കോൾപിങ്‌ യൂണിറ്റുകൾക്ക് വായ്‌പ ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാ രാജ് വിതരണം ചെയ്‌തു.   പി പി ചിത്തരഞ്ജൻ എംഎൽഎ, രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ, വാണിജ്യവ്യവസായ വകുപ്പ് ആലപ്പുഴ ജനറൽ മാനേജർ എസ് ശിവകുമാർ, നഗരസഭ കൗൺസിലർ റീഗോ രാജു, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, സാബു വി തോമസ്, പിന്നോക്ക വിഭാഗ വികസന കോർപറേഷൻ അസി. ജനറൽ മാനേജർ വി പി അലോഷ്യസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News