28 March Thursday

പിന്നോക്ക വികസന 
കോർപറേഷൻ 1.33 കോടി വായ്പ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
ആലപ്പുഴ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ 1.33 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ ആലപ്പുഴ രൂപതയുടെ എഡിഎസ് സൊസൈറ്റിക്ക് വിതരണം ചെയ്തു. ചെക്ക് വിതരണം കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അധ്യക്ഷനായി. 
കോൾപിങ്‌ യൂണിറ്റുകൾക്ക് വായ്‌പ ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാ രാജ് വിതരണം ചെയ്‌തു.   പി പി ചിത്തരഞ്ജൻ എംഎൽഎ, രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ, വാണിജ്യവ്യവസായ വകുപ്പ് ആലപ്പുഴ ജനറൽ മാനേജർ എസ് ശിവകുമാർ, നഗരസഭ കൗൺസിലർ റീഗോ രാജു, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, സാബു വി തോമസ്, പിന്നോക്ക വിഭാഗ വികസന കോർപറേഷൻ അസി. ജനറൽ മാനേജർ വി പി അലോഷ്യസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top