വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷം



ചേർത്തല വേമ്പനാട്‌ കായലിന്റെ അനുബന്ധ ജലാശയങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷം. തീരങ്ങളിലെ നിരവധി വീടുകളിലും പറമ്പുകളിലും വെള്ളക്കെട്ടായി. ചില വീടുകൾക്കുള്ളിലും വെള്ളംകയറി. അനേകം വീട്ടുമുറ്റങ്ങൾ വെള്ളത്തിലാണ്‌.  പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട്‌ ജനജീവിതം ദുസഹമാക്കി. ചെങ്ങണ്ട പാലത്തിന്‌ പടിഞ്ഞോട്ടുള്ള തീരത്ത്‌ സ്ഥിതി രൂക്ഷം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ക്രമീകരിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News