കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനംചെയ്യുന്നു


മാന്നാർ ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. പുലിയൂർ കിഴക്കേനട ജങ്ഷനിൽ ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ കെബിൻ കെന്നടി അധ്യക്ഷനായി.  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു, പാർടി ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ശ്രീനാഥ് ഗോപിനാഥ്, പി എ അൻവർ, അരുൺ മുരുകൻ, കെ പി പ്രദീപ്, അരുൺ കൃഷ്‌ണ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News