പൂർവവിദ്യാർഥി സംഗമം

ചത്തിയറ വിഎച്ച്എസ്എസിലെ പൂര്‍വവിദ്യാര്‍ഥി സംഗമം പഞ്ചായത്ത് 
പ്രസിഡന്റ് ജി വേണു ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്  താമരക്കുളം ചത്തിയറ വിഎച്ച്എസ്എസിലെ 89–-90 എസ്എസ്എൽസി ബാച്ച് കൂട്ടായ്‌മ പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്‌തു. കൂട്ടായ്‌മ പ്രസിഡന്റ് ബി രാജലക്ഷ്‌മി അധ്യക്ഷയായി. ഭരണിക്കാവ് ബിഡിഒ ഡി ദിൽഷാദ് മുഖ്യപ്രഭാഷണം നടത്തി.  ഉന്നതവിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ കെ എൻ  അശോക് കുമാർ അനുമോദിച്ചു. പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ് ജമാൽ , കൂട്ടായ്‌മ സെക്രട്ടറി അഷറഫ്, ട്രഷറർ അലിഫ്, വൈസ് പ്രസിഡന്റ് സുരേഷ്, ശിവപ്രകാശ്, സുഭാഷ്‌കുമാർ, ഷാജി, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News