29 March Friday

പൂർവവിദ്യാർഥി സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ചത്തിയറ വിഎച്ച്എസ്എസിലെ പൂര്‍വവിദ്യാര്‍ഥി സംഗമം പഞ്ചായത്ത് 
പ്രസിഡന്റ് ജി വേണു ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട് 
താമരക്കുളം ചത്തിയറ വിഎച്ച്എസ്എസിലെ 89–-90 എസ്എസ്എൽസി ബാച്ച് കൂട്ടായ്‌മ പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉദ്ഘാടനം ചെയ്‌തു. കൂട്ടായ്‌മ പ്രസിഡന്റ് ബി രാജലക്ഷ്‌മി അധ്യക്ഷയായി. ഭരണിക്കാവ് ബിഡിഒ ഡി ദിൽഷാദ് മുഖ്യപ്രഭാഷണം നടത്തി. 
ഉന്നതവിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ കെ എൻ  അശോക് കുമാർ അനുമോദിച്ചു. പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ് ജമാൽ , കൂട്ടായ്‌മ സെക്രട്ടറി അഷറഫ്, ട്രഷറർ അലിഫ്, വൈസ് പ്രസിഡന്റ് സുരേഷ്, ശിവപ്രകാശ്, സുഭാഷ്‌കുമാർ, ഷാജി, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top