അദാലത്തിൽ 
14.18 കോടിയുടെ 
നഷ്ടപരിഹാരം



ആലപ്പുഴ  വിവിധ കോടതി കേന്ദ്രങ്ങളിൽ നടന്ന ദേശീയ അദാലത്തിൽ വാഹനാപകട നഷ്‌ടപരിഹാര കേസുകളിൽ 11.02 കോടിയുടെ നഷ്‌ടപരിഹാരം അനുവദിച്ചു. ആകെ കേസുകളിൽ 14.18 കോടിയുടെ ഒത്തുതീർപ്പുണ്ടായി. പിഴയൊടുക്കാവുന്ന കേസുകളിൽ 6250 എണ്ണം തീർപ്പാക്കി. 84,62,550 രൂപ പിഴ ഈടാക്കി. വിവിധ ബാങ്കുകൾ സമർപ്പിച്ച വായ്‌പ കുടിശ്ശിക സംബന്ധിച്ച കേസുകൾ, കെഎസ്‌ഇബി, വാട്ടർ അതോറിറ്റി, ലേബർ കോടതി, സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ കേസുകളും പരിഗണിച്ചു. കെഎസ്ആർടിസിയെ എതിർകക്ഷിയാക്കി സമർപ്പിച്ച ഏഴുവർഷം പഴക്കമുള്ള വാഹനാപകട നഷ്‌ടപരിഹാര കേസിൽ 43,00,000 രൂപ നഷ്‌ടപരിഹാരത്തുക നൽകി.  പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട്‌ ആൻഡ്‌ സെഷൻസ് ജഡ്‌ജ്‌ ഇ സി ഹരിഗോവിന്ദൻ, സബ്ജഡ്‌ജ്‌ എം ടി ജലജാറാണി എന്നിവർ അദാലത്തിന്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News