19 April Friday

അദാലത്തിൽ 
14.18 കോടിയുടെ 
നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
ആലപ്പുഴ 
വിവിധ കോടതി കേന്ദ്രങ്ങളിൽ നടന്ന ദേശീയ അദാലത്തിൽ വാഹനാപകട നഷ്‌ടപരിഹാര കേസുകളിൽ 11.02 കോടിയുടെ നഷ്‌ടപരിഹാരം അനുവദിച്ചു. ആകെ കേസുകളിൽ 14.18 കോടിയുടെ ഒത്തുതീർപ്പുണ്ടായി. പിഴയൊടുക്കാവുന്ന കേസുകളിൽ 6250 എണ്ണം തീർപ്പാക്കി. 84,62,550 രൂപ പിഴ ഈടാക്കി. വിവിധ ബാങ്കുകൾ സമർപ്പിച്ച വായ്‌പ കുടിശ്ശിക സംബന്ധിച്ച കേസുകൾ, കെഎസ്‌ഇബി, വാട്ടർ അതോറിറ്റി, ലേബർ കോടതി, സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ കേസുകളും പരിഗണിച്ചു. കെഎസ്ആർടിസിയെ എതിർകക്ഷിയാക്കി സമർപ്പിച്ച ഏഴുവർഷം പഴക്കമുള്ള വാഹനാപകട നഷ്‌ടപരിഹാര കേസിൽ 43,00,000 രൂപ നഷ്‌ടപരിഹാരത്തുക നൽകി. 
പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട്‌ ആൻഡ്‌ സെഷൻസ് ജഡ്‌ജ്‌ ഇ സി ഹരിഗോവിന്ദൻ, സബ്ജഡ്‌ജ്‌ എം ടി ജലജാറാണി എന്നിവർ അദാലത്തിന്‌ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top