വരയൊരുക്കി വിവരിച്ച്‌ ഒരു ചിത്രകാരൻ



  ചാരുംമൂട്   ചുവർചിത്രങ്ങളും ആധുനിക ചിത്രങ്ങളും കോർത്തിണക്കി പ്രദർശനം. കാണാനെത്തിയവർക്ക് ചിത്രങ്ങളെപ്പറ്റി ചിത്രകാരൻ വിശദീകരണവും നൽകും. പടനിലം കിടങ്ങയം സ്വദേശി ആർ ബാലകൃഷ്‌ണനാണ്  ഗവ. എൽപി സ്‌കൂളിൽ സമ്പൂർണ ദൃശ്യാനുഭവവും ആസ്വാദനവും ഒരുക്കുന്നത്. 27, 28 തീയതികളിൽ രാവിലെ 10 മുതൽ ഏഴുവരെയാണ്‌ പ്രദർശനം. വൈവിധ്യമാർന്ന നാൽപ്പതിൽപ്പരം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും.    ഇതുവരെ നാനൂറിൽപ്പരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം വീടുകളുടെ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. ക്യാൻവാസിൽ അക്രിലിക് ചായങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്‌ക്കുന്നത്. ആരുടെ കീഴിലും ചിത്രരചന പഠിച്ചിട്ടില്ലാത്ത ഈ കലാകാരൻ തന്റെ ജന്മസിദ്ധമായ കഴിവുകൾ നിരന്തരമായ അഭ്യസനത്തിലൂടെ വികസിപ്പിച്ചെടുത്താണ് പ്രാവീണ്യം നേടിയത്. സാംസ്‌കാരിക- സാഹിത്യ- സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. Read on deshabhimani.com

Related News