29 March Friday

വരയൊരുക്കി വിവരിച്ച്‌ ഒരു ചിത്രകാരൻ

സ്വന്തം ലേഖകൻUpdated: Saturday May 27, 2023
 
ചാരുംമൂട്  
ചുവർചിത്രങ്ങളും ആധുനിക ചിത്രങ്ങളും കോർത്തിണക്കി പ്രദർശനം. കാണാനെത്തിയവർക്ക് ചിത്രങ്ങളെപ്പറ്റി ചിത്രകാരൻ വിശദീകരണവും നൽകും. പടനിലം കിടങ്ങയം സ്വദേശി ആർ ബാലകൃഷ്‌ണനാണ്  ഗവ. എൽപി സ്‌കൂളിൽ സമ്പൂർണ ദൃശ്യാനുഭവവും ആസ്വാദനവും ഒരുക്കുന്നത്. 27, 28 തീയതികളിൽ രാവിലെ 10 മുതൽ ഏഴുവരെയാണ്‌ പ്രദർശനം. വൈവിധ്യമാർന്ന നാൽപ്പതിൽപ്പരം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും.  
 ഇതുവരെ നാനൂറിൽപ്പരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം വീടുകളുടെ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. ക്യാൻവാസിൽ അക്രിലിക് ചായങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്‌ക്കുന്നത്. ആരുടെ കീഴിലും ചിത്രരചന പഠിച്ചിട്ടില്ലാത്ത ഈ കലാകാരൻ തന്റെ ജന്മസിദ്ധമായ കഴിവുകൾ നിരന്തരമായ അഭ്യസനത്തിലൂടെ വികസിപ്പിച്ചെടുത്താണ് പ്രാവീണ്യം നേടിയത്. സാംസ്‌കാരിക- സാഹിത്യ- സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top