ഭക്ഷണപ്പൊതിയുമായി സിബിസി വാര്യർ ഫൗണ്ടേഷൻ



ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷന്റെ കരുതൽ പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ സമൂഹ അടുക്കളയും ഹോം ഡെലിവറിയും  വെള്ളിയാഴ്‌ച തുടങ്ങും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ  നിരീക്ഷണത്തിലുള്ളവർക്കും കിടപ്പുരോഗികൾക്കും കരുതൽ വളണ്ടിയർമാരുടെ സഹായം ലഭ്യമാക്കുമെന്ന്‌ ചെയർമാൻ എം സത്യപാലൻ അറിയിച്ചു.   പുറത്തുപോയി അവശ്യസാധനങ്ങൾ വാങ്ങാൻ ആളില്ലാത്ത കുടുംബങ്ങൾക്കും വളണ്ടിയർമാരുടെ സേവനമുണ്ടാകും.   കിടപ്പുരോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, അശരണരായവർ എന്നിവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് 25 രൂപയ്‌ക്കുമാണ്‌ ഭക്ഷണപ്പൊതി നൽകുക. ആവശ്യമുള്ളവർ രാവിലെ 10.30നകം ഓർഡർ നൽകണം. ഫോൺ: 9895555335, 8089956006, 8606812002, 9497529121, 9447707846, 9495209797. Read on deshabhimani.com

Related News