ജീവനക്കാർക്ക് ഭക്ഷണം നൽകി



ആലപ്പുഴ അവശ്യസർവീസായി പ്രഖ്യാപിച്ച വകുപ്പുകളിലെ ജീവനക്കാർക്ക് കേരള എൻജിഒ ഭക്ഷണം നൽകി. കായംകുളം ഗവ. ആശുപത്രിയിൽ തുടങ്ങിയ ഏരിയ കമ്മിറ്റിയുടെ ഭക്ഷണവിതരണം സൂപ്രണ്ട് മനോജിന് കൈമാറി യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനംചെയ്‌തു.  ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ മധുപാലൻ, ഏരിയ സെക്രട്ടറി ഐ അനീസ്, ഏരിയ ട്രഷറർ പി ജയക‌ൃഷ്‌ണൻ, ഹരികുമാർ, മൃദാസ് എന്നിവർ പങ്കെടുത്തു. ദിവസവും മൂന്നുനേരവും ജീവനക്കാർക്കായി ഭക്ഷണം നൽകും. എല്ലാ ഏരിയ കമ്മിറ്റികളും ഭക്ഷണം വിതരണംചെയ്യുന്നുണ്ട്‌. Read on deshabhimani.com

Related News