29 March Friday

ജീവനക്കാർക്ക് ഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ആലപ്പുഴ
അവശ്യസർവീസായി പ്രഖ്യാപിച്ച വകുപ്പുകളിലെ ജീവനക്കാർക്ക് കേരള എൻജിഒ ഭക്ഷണം നൽകി. കായംകുളം ഗവ. ആശുപത്രിയിൽ തുടങ്ങിയ ഏരിയ കമ്മിറ്റിയുടെ ഭക്ഷണവിതരണം സൂപ്രണ്ട് മനോജിന് കൈമാറി യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനംചെയ്‌തു. 
ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ മധുപാലൻ, ഏരിയ സെക്രട്ടറി ഐ അനീസ്, ഏരിയ ട്രഷറർ പി ജയക‌ൃഷ്‌ണൻ, ഹരികുമാർ, മൃദാസ് എന്നിവർ പങ്കെടുത്തു. ദിവസവും മൂന്നുനേരവും ജീവനക്കാർക്കായി ഭക്ഷണം നൽകും. എല്ലാ ഏരിയ കമ്മിറ്റികളും ഭക്ഷണം വിതരണംചെയ്യുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top