ലഹരി വിമുക്തഭവനത്തിനായി സ്‌കൗട്‌സ്



മാവേലിക്കര കറ്റാനം പോപ്‌പയസ് എച്ച്എസ്എസ് ഭാരത് സ്‌കൗട്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്തഭവനം പദ്ധതിക്ക് തുടക്കമായി. ‘ലഹരി വിമുക്ത ഭവനം' എന്ന് എഴുതിയ സ്‌റ്റിക്കർ വീടുകളിൽ പതിപ്പിക്കും. കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണവും നടത്തി. ഫാ. സിൽവസ്‌റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്‌തു. സ്‌കൗട്‌സ് മാസ്‌റ്റർ സി ടി വർഗീസ്, പ്രിൻസിപ്പൽ സുമ എസ് മലഞ്ചരുവിൽ, സുനു ജോസ്, ടി മോഹൻ, ഏബൽ റെജി എന്നിവർ സംസാരിച്ചു. നൂറ് വീടുകളിൽ ബോധവൽക്കരണം നടത്തി സ്‌റ്റിക്കർ പതിക്കും. Read on deshabhimani.com

Related News