29 March Friday

ലഹരി വിമുക്തഭവനത്തിനായി സ്‌കൗട്‌സ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
മാവേലിക്കര
കറ്റാനം പോപ്‌പയസ് എച്ച്എസ്എസ് ഭാരത് സ്‌കൗട്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്തഭവനം പദ്ധതിക്ക് തുടക്കമായി. ‘ലഹരി വിമുക്ത ഭവനം' എന്ന് എഴുതിയ സ്‌റ്റിക്കർ വീടുകളിൽ പതിപ്പിക്കും. കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണവും നടത്തി. ഫാ. സിൽവസ്‌റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്‌തു. സ്‌കൗട്‌സ് മാസ്‌റ്റർ സി ടി വർഗീസ്, പ്രിൻസിപ്പൽ സുമ എസ് മലഞ്ചരുവിൽ, സുനു ജോസ്, ടി മോഹൻ, ഏബൽ റെജി എന്നിവർ സംസാരിച്ചു. നൂറ് വീടുകളിൽ ബോധവൽക്കരണം നടത്തി സ്‌റ്റിക്കർ പതിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top