ഇന്നുമുതല്‍ വോട്ടര്‍പട്ടിക 
പരിശോധിക്കാം



മാവേലിക്കര മണ്ഡലത്തിലെ സ്‌പെഷ്യൽ സമ്മറി റിവിഷനായി ശനി, ഞായർ, ഡിസംബർ മൂന്ന്‌, നാല്‌ തീയതികളിൽ താലൂക്ക് വില്ലേജ് തലങ്ങളിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഒമ്പതിന് പ്രസിദ്ധീകരിച്ച പട്ടിക പരിശോധിക്കാൻ താലൂക്ക് വില്ലേജ് ഓഫീസുകളിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കി. പട്ടികയിൽ  ഉൾപ്പെടുത്താൻ, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ, സ്ഥലത്തില്ലാത്തവർ മരിച്ചവർ എന്നിവരെ ഒഴിവാക്കാനും ഷിഫ്റ്റിങ്ങിനും, നിയോജക മണ്ഡലമോ ബൂത്തോ മാറുന്നതിനും അപേക്ഷ സമർപ്പിക്കാം. Read on deshabhimani.com

Related News