എസ്‌ വേലായുധൻപിള്ളയെ അനുസ്‌മരിച്ചു

എസ്‌ വേലായുധൻപിള്ള അനുസ്‌മരണ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ
ഉദ്ഘാടനംചെയ്യുന്നു


കായംകുളം  സിപിഐ എം, കർഷകസംഘം നേതാവും പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എസ്‌ വേലായുധൻപിള്ളയുടെ 16–--ാം ചരമവാർഷികം ആചരിച്ചു. രാമപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്‌തു. ആർ ശശിധരക്കുറുപ്പ് അധ്യക്ഷനായി. വി പ്രഭാകരൻ, ലോക്കൽ സെക്രട്ടറി കെ ജി ശ്രീകണ്ഠൻ, ശശി, പവിത്രൻ. രാജേഷ്, ഇന്ദു സന്തോഷ്, ലീല ഗോകുൽ, രാജപ്പൻ ,അരുൺദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്‌ ക്യാഷ് അവാർഡ് നൽകി.   Read on deshabhimani.com

Related News