അനുസ്‌മരണയോഗം ചേർന്നു

പി മുരളീധരൻനായർ അനുസ്‌മരണയോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്    കണ്ണനാകുഴി  സഹകരണബാങ്ക് പ്രസിഡന്റും സിപിഐ എം കണ്ണനാകുഴി ഒന്ന് സി ബ്രാഞ്ച് അംഗവുമായിരുന്ന നെല്ലിക്കോമത്ത് പി മുരളീധരൻനായരുടെ നിര്യാണത്തിൽ സർവകക്ഷി അനുസ്‌മരണയോഗം ചേർന്നു.  സിപിഐ എം നേതൃത്വത്തിൽ കണ്ണനാകുഴി കല്ലുകുളം ജങ്‌ഷനിൽ നടത്തിയ യോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെ മനോഹരൻ അധ്യക്ഷനായി.  ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ, വാർഡ് അംഗങ്ങളായ ടി മന്മഥൻ, സുരേഷ് കോട്ടവിള, തൻസീർ കണ്ണനാകുഴി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, താമരക്കുളം വടക്ക് ലോക്കൽ സെക്രട്ടറി എസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News