ഭരണഘടനയുടെ ആമുഖം വായിക്കും



ആലപ്പുഴ റിപ്പബ്ലിക് ദിനമായ ബുധൻ സാക്ഷരതാ മിഷൻ പഠിതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അതുല്യം ആലപ്പുഴ പദ്ധതിയിലെ പഠിതാക്കളും മറ്റ് തുല്യതാ കോഴ്സുകളിൽ പഠിക്കുന്നവരുമാണ് ഓൺലൈനിൽ ആമുഖം വായിക്കുക.  ജനപ്രതിനിധികളും സാക്ഷരതാപ്രവർത്തകരും പങ്കാളികളാകും. ‘ഇന്ത്യ എന്ന റിപ്പബ്ലിക്' എന്ന വിഷയത്തിൽ സ്‌പീക്കർ എം ബി രാജേഷ് നടത്തുന്ന പ്രഭാഷണം രാത്രി ഏഴിന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‌ടറുടെ ഫേസ്ബുക്ക് പേജിൽ ലൈവ് സ്ട്രീം ചെയ്യും.   Read on deshabhimani.com

Related News