പൊന്നാനി മഷിയില്‍ താജ് ബക്കറിന്റെ "ചക്ക, മാങ്ങ, തേങ്ങ'

ലോകമേ തറവാട് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 
താജ് ബക്കറിന്റെ ചിത്രങ്ങള്‍


ആലപ്പുഴ ലോകമേ തറവാട് വേദിയിൽ വിസ്‍മയമാകുകയാണ് പൊന്നാനിക്കാരന്‍ താജ് ബക്കറിന്റെ 27 ചിത്രങ്ങൾ. പൊന്നാനി മഷിയിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഖുർ-ആൻ എഴുതാനും വിശ്വാസത്തിന്റെ ഭാഗമായി പാത്രത്തിൽ ഖുർ-ആൻ വാചകങ്ങളെഴുതി വെള്ളമൊഴിച്ച് കുടിപ്പിക്കാനൊക്കെയാണ്‌ മഷി ഉപയോഗിക്കുന്നത്.   വർക്കുകളില്‍ തന്റേതായ ശൈലി കൊണ്ടുവരണമെന്നാണ് ആ​ഗ്രഹമെന്ന്‌ താജ് ബക്കര്‍ പറഞ്ഞു. വേറൊരു മീഡിയം ഉപയോ​ഗിക്കണമെന്ന അന്വേഷണത്തിലാണ്‌ പൊന്നാനി മഷിയെക്കുറിച്ചറിഞ്ഞത്. വേനൽക്കാലത്ത് പുന്നക്കായയുടെ തൊലി വെയിലത്തിട്ട് ഉണക്കിയെടുക്കണം. അത് കരിച്ച് പൊടിച്ചതിലേക്ക് പുന്നക്കായ മരത്തിന്റെ കറചേർക്കും. അപ്പോഴേ അത് ഫിക്‌സ് ആകൂ–- അദ്ദേഹം പറഞ്ഞു.   അഞ്ച് സീരീസുകളായുള്ള 27 ചിത്രങ്ങളാണ് ലോകമേ തറവാടിൽ പ്രദർശിപ്പിക്കുന്നത്. ‘മലയാളി മരങ്ങൾ' എന്ന സീരീസാണ് ആദ്യത്തേത്. 'അദർ ഈസ് എ ഹീലിങ് ഹെർബ്' ആണ് മറ്റൊന്ന്. കടലോര പശ്ചാത്തലമാണ് അടുത്തത്. 'നാടൻ കാഴ്‌ചകൾ', 'ചക്ക, മാങ്ങ, തേങ്ങ' എന്നിവയും സീരീസുകളാണ്. സോൾട്ട് വാട്ടർ എന്ന രണ്ട് പോട്രെയ്റ്റുകളും പ്രദർശനത്തിലുണ്ട്. Read on deshabhimani.com

Related News