കോവിഡ് 19 പ്രതിരോധത്തിന്‌ ബിരിയാണി ചലഞ്ച്



മണ്ണഞ്ചേരി കോവിഡ് പ്രതിരോധത്തിനും ദീർഘകാല ചികിത്സാസഹായ പദ്ധതികൾക്കും ധനസമാഹരണത്തിനായി ഞായറാഴ്‌ച മണ്ണഞ്ചേരിയിൽ ബിരിയാണി ചലഞ്ച് നടത്തും. പതിനായിരത്തിലേറെ ബിരിയാണികൾക്ക് ഓർഡർ ശേഖരിച്ച് മുൻകൂറായി 17 ലക്ഷം രൂപ സമാഹരിച്ചു.  ബിരിയാണിക്ക് ആവശ്യമായ വിഭവങ്ങൾ സുമനസുകളുടെ സഹായത്തോടെ ശേഖരിച്ചു. മഹല്ല് ജമാഅത്തുകളുടെയും മസ്ജിദ് മദ്രസാ കമ്മിറ്റികളുടെയും വിവിധ ചാരിറ്റി സംഘടനകളുടെയും നേതൃത്വത്തിലാണ് ചലഞ്ച്. എം മുജീബ് റഹ്‌മാൻ ചീഫ് കോ–-ഓർഡിനേറ്ററായി സംഘാടകസമിതിയും   പ്രവർത്തിക്കുന്നു. Read on deshabhimani.com

Related News