29 March Friday

കോവിഡ് 19 പ്രതിരോധത്തിന്‌ ബിരിയാണി ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
മണ്ണഞ്ചേരി
കോവിഡ് പ്രതിരോധത്തിനും ദീർഘകാല ചികിത്സാസഹായ പദ്ധതികൾക്കും ധനസമാഹരണത്തിനായി ഞായറാഴ്‌ച മണ്ണഞ്ചേരിയിൽ ബിരിയാണി ചലഞ്ച് നടത്തും. പതിനായിരത്തിലേറെ ബിരിയാണികൾക്ക് ഓർഡർ ശേഖരിച്ച് മുൻകൂറായി 17 ലക്ഷം രൂപ സമാഹരിച്ചു. 
ബിരിയാണിക്ക് ആവശ്യമായ വിഭവങ്ങൾ സുമനസുകളുടെ സഹായത്തോടെ ശേഖരിച്ചു. മഹല്ല് ജമാഅത്തുകളുടെയും മസ്ജിദ് മദ്രസാ കമ്മിറ്റികളുടെയും വിവിധ ചാരിറ്റി സംഘടനകളുടെയും നേതൃത്വത്തിലാണ് ചലഞ്ച്. എം മുജീബ് റഹ്‌മാൻ ചീഫ് കോ–-ഓർഡിനേറ്ററായി സംഘാടകസമിതിയും   പ്രവർത്തിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top